06:38pm 22 November 2026
NEWS
ഒരേ ദിവസം റിലീസാകാനിരിക്കുന്ന അജിത്ത്, ധനുഷ്, സൂര്യ ചിത്രങ്ങൾ....
07/01/2025  06:33 PM IST
ഒരേ ദിവസം റിലീസാകാനിരിക്കുന്ന അജിത്ത്, ധനുഷ്, സൂര്യ ചിത്രങ്ങൾ....

തമിഴ്നാട്ടിൽ പൊങ്കൽ ഉത്സവത്തിനോടനുബന്ധിച്ച് ബാല സംവിധാനം ചെയ്തിരിക്കുന്ന 'വണങ്ങാൻ' എന്ന ചിത്രവും, മകിഴ് തിരുമേനി സംവിധാനത്തിൽ  അജിത്ത് നായകനാകുന്ന 'വിടാമുയർച്ചി' എന്ന ചിത്രവും   റിലീസാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചില കാരണങ്ങളാൽ 'വിടാമുയർച്ചി' പൊങ്കൽ റിലീസിലിരുന്നു പിന്മാറി. ഈ പ്രഖ്യാപനം പുറത്തുവന്നതോടെ മറ്റുള്ള  ആറേഴു സിനിമകളാണ് ഇപ്പോൾ പൊങ്കൽ റിലീസിന് ഒരുങ്ങി വരുന്നത്. ഇതിൽ എത്ര ചിത്രങ്ങൾ റിലീസാകും എന്നുള്ളത് സംബന്ധമായി കൃത്യമായ കണക്കുകൾ ഒന്നും ഇല്ല.പൊങ്കൽ റിലീസിലിരുന്ന് 'വിടാമുയർച്ചി' പിൻമാറിയതിനെ തുടർന്ന് ഈ ചിത്രം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, അതായത് ജനുവരി 25-ന് റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങൾ നടന്നു വരികയാണ്. 'വിടാമുയർച്ചി' ഈ മാസം റിലീസാകുമെന്നുള്ള വാർത്ത പുറത്തുവന്നതോടെ അജിത്ത് നായകനാകുന്ന  മറ്റൊരു സിനിമയായ ‘ഗുഡ് ബാഡ് അഗ്ലി’യുടെ റിലീസ് ഡേറ്റും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതനുസരിച്ച് ‘ഗുഡ് ബാഡ് അഗ്ലി’ തമിഴ് പുതുവർഷ പിറപ്പിനോടനുബന്ധിച്ച് ഏപ്രിൽ 10-ന് റിലീസാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അജിത്ത്. വിജയ് എന്നിവരുടെ ചിത്രങ്ങൾ റിലീസാകുമ്പോൾ മറ്റുള്ള മുൻനിര നായകന്മാരുടെ ചിത്രങ്ങൾ റിലീസ് ചെയ്യാൻ അധികമാരും  മുൻവരാറില്ല. എന്നാൽ തമിഴ് പുതുവർഷ ഉത്സവത്തിനോടനുബന്ധിച്ച് ധനുഷ് തന്റെ 'ഇഡ്‌ലി കടൈ'യെ ഏപ്രിൽ 10-ന് റിലീസ് ചെയ്യാൻ തീരുമാനിച്ച് അതിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. അങ്ങിനെ അജിത്തിന്റെ 'വിടാമുയർച്ചി'യും, ധനുഷിന്റെ 'ഇഡ്‌ലി കടൈ'യും നേർക്ക് നേർ കൊമ്പു കോർക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കാർത്തിക് സുബുരാജ്, സൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങിയിരിക്കുന്ന 'റെട്രോ' എന്ന സിനിമയെയും ആ ദിവസം റിലീസ് ചെയ്യാനുള്ള തയാറെടുപ്പുകൾ നടന്നു വരികയാണെന്നുള്ള വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. അങ്ങിനെ സൂര്യയുടെ  'റെട്രോ'യും അതേ ദിവസം റിലീസാകുകയാണെങ്കിൽ അജിത്ത്, ധനുഷ്, സൂര്യ എന്നിവർക്കിടയിൽ ഒരു ത്രികോണ മത്സരമായിരിക്കും നടക്കുക. ഈ മൂന്ന് സിനിമകളും അതത് താരങ്ങളുടെ ആരാധകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img